ബിസിനസ് തുടങ്ങും മുമ്പ്
ബിസിനസ് തുടങ്ങും മുമ്പ് ബിസിനസിന് ഇറങ്ങിത്തിരിക്കും മുമ്പ് താഴെപ്പറയുന്ന അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. • വലിയ സ്വപ്നങ്ങൾ: വലിയ കാര്യങ്ങൾ നേടണമെങ്കിൽ ആദ്യം വലിയ സ്വപ്നങ്ങൾ വേണം. ഏതെങ്കിലും സ്വപ്നങ്ങളല്ല, മറിച്ച് വ്യക്തമായി ദൃശ്യവൽക്കരിക്കാൻ തക്കവിധമുളള സ്വപ്നങ്ങളാവണം അവ. അതെത്രയും വലുതാകുമോ അത്രയും നന്ന്. • Visualisation : സ്വപ്നം വിഷ്വലൈസ് ചെയണം. ബിസിനസ് ആരംഭിക്കുന്നതു മുതൽ ഓരോ ഘട്ടമായി വളർത്തിക്കൊണ്ടു വരുന്നത് എല്ലാ വിശദാംശങ്ങളോടും കൂടി ഒരു ചലച്ചിത്രത്തിലെന്നതുപോലെ മനസ്സിൽ ദൃശ്യവൽക്കരിക്കണം. • ആസൂത്രണം: ഏറ്റവും സൂക്ഷ്മമായ വിധത്തിൽ വിശദാംശങ്ങളോടെയുള്ള ആസുത്രണമാണ് അടുത്ത പടി. ആസുത്രണമില്ലാതെ ആരംഭിച്ചാൽ അടിതെറ്റുമെന്ന് ഉറപ്പ്. • വിശ്വാസം: സ്വപ്നം കണ്ട കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതുപോലെ തന്നെ നടക്കുമെന്ന് സത്യസന്ധമായി വിശ്വസിക്കണം. • പ്രവർത്തനം: സകല വിഭവ സ്രോതസുകളും ഉപയോഗിച്ച് ആസൂത്രിതമായ ബ്യഹത്തായ രീതിയിൽ പ്രവർത്തനം ആരംഭിക്കണം. പരാജയപ്പെട്ട ബിസിന്സുകളുടെ...