കളിമണ്‍ പാത്രങ്ങള്‍ കത്തി നശിക്കാറില്ല ... !

ഡോ: എ.പി.ജെ. അബ്ദുൾ കലാം എഴുതിയത്:           കളിമണ്‍ പാത്രങ്ങള്‍ കത്തി നശിക്കാറില്ല ... !

തീ പിടുത്തത്തില്‍ വീടും വീട്ടുപകരണങ്ങളുമെല്ലാം വെന്തെരിഞ്ഞാലും നിസ്സാരമായ കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കില്ലെന്നു മാത്രമല്ല , കൂടുതല്‍ കരുത്ത്‌ നേടി ബാക്കിയാവും ..... ! കാരണം മറ്റൊന്നുമല്ല , അതിലേറെ വലിയ തീച്ചൂളയില്‍ നിന്നാണ്‌ അവയുണ്ടായത്‌. വെന്ത്‌ വെണ്ണീരാകാത്ത ഉള്‍ക്കരുത്ത്‌ കളിമണ്‍ പാത്രം കൈവരിച്ചത്‌ ചുട്ടുപൊള്ളുന്ന അഗ്നി കുണ്‌ഠത്തില്‍ നിന്നാണ്‌ .

ജീവിതത്തിലെ കരുത്താണ്‌ ദുഃഖാനുഭവങ്ങള്‍ . പ്രതിസന്ധികളുടെ എത്ര വലിയ പെരുംകാറ്റിലും ഉലഞ്ഞുപോകാത്ത ഉറപ്പുനൽകുന്നത്‌ മുമ്പ്‌ അനുഭവിച്ച ചെറുതോ വലുതോ ആയ പ്രതിസന്ധികളാണ്‌ .

വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌ ... ?

പുറകിലെ
കാഴ്‌ചകള്‍ കാണാന്‍ .... !

 പുറകിലെ കാഴ്‌ചകള്‍ ഭംഗിയായി കാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ .... !

കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ്‌ .

ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ള ശക്തിസംഭരണമാണ്‌ ...... !

അതു കൊണ്ട് ജീവിതയാത്രയിൽ അടിപതറാതെ ധൈര്യമായി മുന്നോട്ടുള്ള യാത്ര തുടരുക...

എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു....

Comments

Popular posts from this blog

The Apple's Brand Personality

FACTORS RESTRICTING INTERNATIONALIZATION OF BUSINESS

Disadvantages of Demat